മാട്രിമോണിയൽ വഴിയാണ് വിവാഹാലോചന വന്നത്. വിദേശത്തു പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിൽ തിരികെ വന്നു ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ് അശ്വിൻ ഇപ്പോൾ. സെപ്റ്റംബർ പന്ത്രണ്ടിന് ആണ് വിവാഹം നടക്കുക. കഴിഞ്ഞ ദിവസം നടന്ന മനസമ്മതത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മിയയുടെ നാടായ പാലയിൽ വച്ചായിരുന്നു മനസമ്മതം നടന്നത്.