കോവിഡ് കാലത്ത് സിനിമ തുടങ്ങി ഷൂട്ടിംഗ് പൂർത്തിയാക്കി ഖാലിദ് റഹ്‌മാൻ – ആഷിക്ക് ഉസ്മാൻ ചിത്രം .
ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുകയും അഞ്ചാം പാതിരാക്ക് ശേഷം ആഷിക്ക് ഉസ്മാൻ നിർമിക്കുകയും ചെയ്യുന്ന പുതിയ ചിത്രം പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഷൂട്ടിംഗ് തുടങ്ങിയ ചിത്രമാണ് . ഷൈൻ ടോം ചാക്കോ , രജിഷ വിജയൻ , വീണ നന്ദകുമാർ , തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് രാവിലെ പൂർത്തിയായി . ഇന്ത്യയിൽ തന്നെ ഈ പ്രതിസന്ധി ഘട്ടത്തിൽ തുടങ്ങി , പൂർത്തിയാക്കുന്ന ആദ്യ ചിത്രമാണ് ഇത് .