തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം ‘ദി മീഡിയം’ രാജ്യാന്തര ചലച്ചിത്രമേളയിൽ. പ്രേക്ഷകരുടെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടുന്ന ചിത്രം മേളയിലെ നാലാം ദിവസമായ മാർച്ച് 21 നാണ് പ്രദർശിപ്പിക്കുന്നത്.
തലമുറകളായി ഒരു കുടുംബത്തിലെ സ്ത്രീകളെ കൈവശം വയ്ക്കുന്ന ബയാൻ എന്ന ദുരാത്മാവിന്റെ അവിശ്വസനീയമായ ഇടപെടലുകൾക്ക് പരിഹാരം കാണുന്ന മിങ്ക് എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്. മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ഇതിനകം ലോക ശ്രദ്ധ നേടിയ ഈ ഹൊറർ ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് മേളയിലേത്.ഷട്ടർ എന്ന ഹൊറർ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ ബൻജോങ് ആണ് ദി മീഡിയം ഒരുക്കിയിരിക്കുന്നത്. ബുച്ചിയോൺ അന്താരാഷ്ട്ര ഫൻറ്റാസ്റ്റിക് ചലച്ചിത്രമേള, മാനിയാറ്റിക് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ
സാൻ സെബാസ്റ്റ്യൻ ഹൊറർ ആൻഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിത്.ഷിവർ ഷിവർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക