26ാമത് ഐ.എഫ്.എഫ്.കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസ് മാര്‍ച്ച് 15 ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. മാര്‍ച്ച് 18ന് തുടങ്ങാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ സന്ദേശം വഹിച്ചുകൊണ്ടുള്ള ഡബിള്‍ ഡക്കര്‍ ബസ് നാളെ (15.03.2022) രാവിലെ 9 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. നിയമസഭയ്ക്കു മുന്നില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.