രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മുൻ സ്‌പീക്കർ വിജയകുമാർ ഉദ്ഘാടനം ചെയ്തു.നടൻ സൈജുക്കുറുപ്പ് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ റീജണല്‍ സെക്രട്ടറി കെ.ജി മോഹന്‍കുമാര്‍,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്,സെക്രട്ടറി സി.അജോയ് ,ഡെപ്യൂട്ടി ഡയറക്റ്റർ ഷാജി, ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി എന്നിവർ പങ്കെടുത്തു.
ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്ലിൽ പാസ് വിതരണത്തിനായി 12 കൗണ്ടറുകളാണ് ക്രമീകരിച്ചിട്ടുള്ളത് .പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.ഐ ഡി പ്രൂഫുമായെത്തിവേണം പ്രതിനിധികൾ പാസുകൾ ഏറ്റു വാങ്ങേണ്ടത്. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെയാണ് പാസ് വിതരണം ചെയ്യുന്നത്.ഒഴിവുള്ള പാസുകൾക്കുള്ള സ്പോട്ട് രജിസ്ട്രേഷന് പ്രത്യേക കൗണ്ടറും ആരംഭിച്ചിട്ടുണ്ട്.