ലാൽജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ദീപ്‌തി സതി. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവാൻ ദീപ്തിക്ക് സാധിച്ചു. മലയാളത്തിന് പുറമേ കന്നഡ, മറാത്തി, തമിഴ്(സോളോ) ഭാഷകളിലെ സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയവരുടെ നായികയായി ദീപ്‌തി തിളങ്ങി.
എന്റെ ആദ്യ മറാത്തി ചിത്രമായ ലക്കിയിലെ ഒരു സീൻ കണ്ടിട്ട് ചിലർ തെറ്റിദ്ധരിച്ചതാണ് ആ ഫോട്ടോഷൂട്ട്. ആ സീൻ ആദ്യം അഭിനയിക്കാൻ എനിക്കും ടെൻഷൻ ഉണ്ടായിരുന്നു. ഡയറക്ടർ അത് വ്യക്തമായി പറഞ്ഞു തന്നപ്പോൾ ഞാൻ കൂളായി. സിനിമയിൽ ആ സീൻ ആവശ്യമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ ചിത്രം പങ്കുവച്ചതോടെ അത് വൈറലായി.