ആഗോള തലത്തില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കോവിഡ്-19 ട്രേസിങ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിന്. സെന്‍സര്‍ ടവറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ആരോഗ്യ സേതു മുന്നിലെത്തിയത്. ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്തത്. 8.08 കോടിപേരാണ് ഏപ്രിലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ജൂലായിലെ കണക്കനുസരിച്ച് ആകെ 12.76 കോടിയിലധികം പേരാണ് ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്തത്.