ബ്ലോക്ക്ചെയിൻ, സോഷ്യൽ മീഡിയ എന്നീ മേഖലയിലുള്ളതാണ് ഇവരുടെ പ്രധാന പ്രോഡക്റ്റുകൾ. ഇതിൽ ഇവർ നിർമ്മിച്ച ഗോസോഷ്യൽ (GoSocial) എന്ന സോഷ്യൽ മീഡിയ ആപ്പാണ് ആനന്ദ് മഹീന്ദ്രയെ ആകർഷിച്ചത്.
സോഷ്യൽ മീഡിയ ലോകത്തെ ഞെട്ടിച്ചുകൊണ്ട് രണ്ട് വർഷം മുന്നെ പുറത്തുവന്ന കേംബ്രിഡ്ജ് അനലിറ്റിക്ക – ഫെയ്‌സ്ബുക്ക് വിവാദവുമായി ഈ നിക്ഷേപത്തിന് ബന്ധമുണ്ട്.
കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് ഉപയോഗിച്ച് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ സാഹചര്യമുണ്ടാക്കി.