ലോകത്തില്‍ നിരവധി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളുണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) അത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു ലീഗില്ലെന്നതാണ് വസ്തുത. ബിഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങയവെയേക്കാളൊക്കെ ആരാധക പിന്തുണ ഐപിഎല്ലിനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല പ്രമുഖ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നവരാണ്. നിരവധി യുവതാരങ്ങള്‍ക്കും ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്കുള്ള വഴി തുറന്നിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്ലിനെ പുകഴ്ത്തി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറും രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തെ എല്ലാ ടി20 ടൂര്‍ണമെന്റിനെക്കാളും ഉയരത്തിലാണ് ഐപിഎല്ലെന്നാണ് സാന്റ്‌നര്‍ അഭിപ്രായപ്പെട്ടത്. ‘എന്റെ അഭിപ്രായത്തില്‍ ഐപിഎല്‍ എല്ലാ ടി20 ടൂര്‍ണമെന്റിനേക്കാളും ഉയരത്തിലാണ്. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. ലോകത്തിലെ മികച്ച സ്പിന്നര്‍മാരോടൊപ്പം സംസാരിക്കാനും കളിക്കാനുമുള്ള അവസരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ സാധിക്കുന്നത്.