മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന താരമാണ് അനിഖ സുരേന്ദ്രൻ. പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ മിന്നിത്തിളങ്ങി ഈ താരം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞ അനിഖ സുരേന്ദ്രന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുകയാണ് ഇപ്പോൾ.
ഫോട്ടോഷൂട്ടുകളിൽ സജീവമായ അനിഖ, ഇത്തവണ എത്തിയിരിക്കുന്നത് ഒരു കിടിലൻ കേരള സ്റ്റൈൽ മേക്ക്ഓവറുമായാണ്.
റേസ്, ബാവൂട്ടിയുടെ നാമത്തില്‍, അഞ്ച് സുന്ദരികൾ, ദി ഗ്രേറ്റ് ഫാദര്‍, എന്നീ ചിത്രങ്ങളിലും അനിഘ ശ്രദ്ധേയമായ വേഷം ചെയ്തു
ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്‍റെ മകളായി അനിഘ തമിഴിലും അരങ്ങേറി
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ അരങ്ങേറിയത്.
ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച വെബ് സീരിസിലും അനിഖ മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഏറെ പേരാണ് താരത്തിൻ്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയത്.