നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ പ്രിയപ്പെട്ട താരസുന്ദരിയാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി,എന്നാല്‍ ലക്ഷ്മി ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കാറുണ്ടെന്നും തനിക്ക് അതിന് ഉത്തരം ഇല്ലെന്നും പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി ഇത്തരത്തില്‍ പ്രതികരിച്ചത്. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് ലക്ഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു:
എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കും. സ്നേഹം കൊണ്ട് ചോദിക്കുന്നതാണ്. സത്യം പറഞ്ഞാല്‍ അതിനെനിക്ക് ഉത്തരമില്ല. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട് നല്ലൊരാളെ കണ്ടെത്തിയാല്‍ ഉടന്‍ അതു നടക്കുമെന്നും നമുക്ക് നോക്കാമെന്നും താരം പറയുന്നു.
അതേ സമയം തനിക്ക് മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന് പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യമെന്നും താരം പറയുന്നു.ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചു സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം ബിഗ് ബഡ്ജറ്റ് സിനിമയാണ് ഏറെ പ്രതീക്ഷയുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി പരയുന്നു. മലയാളമാണ് തനിക്ക് കൂടുതല്‍ സ്നേഹം തന്നത്. മലയാളികള്‍ ദത്തെടുത്ത ഒരു പെണ്‍കുട്ടിയാണ് ഞാനെന്ന് തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.
മലയാളികള്‍ തരുന്ന സ്നേഹം അത്രയ്ക്ക് വലുതാണെന്നും അവര്‍ കലാപ്രേമികളും കലാകാരന്മാരെ ബഹുമാനിക്കുന്നവരുമാണെന്നും സിനിമയോടെന്ന പോലെ ക്ളാസിക്കല്‍ നൃത്തത്തോടും വലിയ സ്നേഹമാണവര്‍ക്കെന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു നിര്‍ത്തുന്നു.
നാല്പത്തിരണ്ടോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലക്ഷ്മി ഗോപാലസ്വാമി, കർണാടക സ്വദേശിയാണ്. എങ്കിലും ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലാണ്. 2000ത്തിൽ മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീടിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചു. മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി. നൃത്തവുമായി ബന്ധപ്പെടുത്തി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വിധയ എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടി. മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിന് തന്നെ മികച്ച രണ്ടാമത്തെ നടിക്ക് ഉള്ള കേരള സംസ്ഥാന അവാർഡും നേടി. 2007ലും തനിയെ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഏഷ്യാനെറ്റ് ‘തക ധിമി’ ഷോയിൽ ജഡ്ജ് ആയിരുന്നു.