തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ബാലതാരമാണ് അനശ്വര രാജൻ. 2017-ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയരംഗത്തേക്ക് വന്നത്. ബാലതാരമായി വന്ന് ഈ ചെറുപ്രായത്തിൽ തന്നെ നായികയായി മാറുകയും ചെയ്തു അനശ്വര
ഇൻസ്റ്റാഗ്രാമിൽ സജീവമായ അനശ്വര പുതിയ ഫോട്ടോസ് അതിൽ പോസ്റ്റ് ചെയ്യാറുണ്ട്. അനശ്വരയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് അനശ്വര ഇൻസ്റ്റയിൽ. തനിനാടൻ ലുക്കിൽ വന്ന അനശ്വരയുടെ ഫോട്ടോസിന് ആരാധകരിൽനിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.