ചുരുങ്ങിയ വേഷണങ്ങൾക്കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നിരഞ്ജന അനൂപ്. നിരഞ്ജനയുടെ മാമൻ കൂടിയായ രഞ്ജിത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലോഹത്തിലൂടെയാണ് നിരഞ്ജനയുടെ സിനിമ അരങ്ങേറ്റം.
കോഴിക്കോട് സ്വദേശിയയായ നിരഞ്ജന ഇപ്പോൾ മാസ്സ് കമ്മ്യുണിക്കേഷൻ വിദ്യാർത്ഥിയാണ്. രഞ്ജിത്തിനെ കൂടാതെ നടി രേവതിയും നിരഞ്ജനയുടെ ബന്ധുവാണ്. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ മികച്ച ഒരു കലാകാരിയാണ് നിരഞ്ജന. നിരഞ്ജനയുടെ അമ്മയും ഒരു നർത്തകിയാണ്. പുനർജനി ഡാൻസ് സ്‌കൂൾ നടത്തുകയാണ് ‘അമ്മ നാരായണി അനൂപ്. അച്ഛൻ അനൂപ് അക്ബർ.
ലോഹം കൂടാതെ, പുത്തൻ പണം, ഗൂഢാലോചന, c/o സെയ്‌റ ബാനു, ഇര, കല വിപ്ലവം പ്രണയം, ബിടെക് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.കിംഗ് ഫിഷ് ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.