യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്രമേളയിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് െഫ്രയിമിങ് കോൺഫ്ലിക്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ എന്ന ചിത്രത്തിെൻ്റ പ്രമേയം. മതവും വിശ്വാസവും ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നുവെന്ന് അടയാളപ്പെടുത്തുന്ന നവീദ് മഹ്മൗദിയുടെ ഡ്രൗണിങ് ഇൻ ഹോളി വാട്ടർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരജേതാവായ സിദ്ദിഖ് ബർമാകിെൻ്റ ഓപ്പിയം വാർ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
ഹിനെർ സലീം സംവിധാനം ചെയ്ത കിലോമീറ്റർ സീറോ, ബഹ്മാൻ ഖൊബാഡിയുടെ മറൂൺഡ് ഇൻ ഇറാഖ് എന്നീ കുർദിസ്ഥാൻ സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാഖ്–കുർദ് യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുന്ന യുവ സൈനികരുടെ സാഹസിക ജീവിതമാണ് കിലോമീറ്റർ സീറോയുടെ പ്രമേയം. നവാഗതനായ മൗങ് സൺ സംവിധാനം ചെയ്ത മണി ഹാസ് ഫോർ ലെഗ്സ്, ത്രില്ലർ ചിത്രങ്ങളായ സ്േട്രഞ്ചേഴ്സ് ഹൗസ്, ത്രീ സ്േട്രഞ്ചേഴ്സ് എന്നിവയാണ് ഈ വിഭാഗത്തിലെ മ്യാൻമർ ചിത്രങ്ങൾ.