ഇത്തവണത്തെ ഐപിഎല്ലില്‍ താന്‍ കളിച്ചേക്കില്ലെന്ന് സൂചന നല്‍കി ന്യൂസീലന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട്. ഇത്തവണത്തെ താരലേലത്തില്‍ ബോള്‍ട്ടിനെ മുംബൈ ഇന്ത്യന്‍ സ്വന്തമാക്കിയിരുന്നെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഐപിഎല്‍ കളിച്ചേക്കില്ലെന്ന സൂചനയാണ് ബോള്‍ട്ട് നല്‍കുന്നത്. ‘എനിക്ക് ഏറ്റവും ഉചിതമായത് എന്താണെന്ന് ശരിയായ ആളുകളോട് സംസാരിച്ച് തീരുമാനിക്കും. എന്റെ ക്രിക്കറ്റിനും കുടുംബത്തിനും ഏറ്റവും അനുയോജ്യമായ തീരുമാനമായിരിക്കും അത്. മറ്റുചില ന്യൂസീലന്‍ഡ് താരങ്ങളും ഐപിഎല്ലിന്റെ ഭാഗമായുണ്ട്. എന്നാല്‍ അത്തരത്തിലൊരാളായി പോകാനില്ല.വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു’-ബോള്‍ട്ട് പറഞ്ഞു. ബോള്‍ട്ട് ഇത്തവണ കളിക്കാതിരുന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതികള്‍ക്കത് വലിയ തിരിച്ചടിയാവും. നിലവില്‍ ലസിത് മലിംഗ, ജസ്പ്രീത് ബൂംറ, മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരടങ്ങുന്ന മികച്ച പേസ് നിരയാണ് മുംബൈയ്ക്കുള്ളത്.