മലയാള ടെലിവിഷൻ അവതാരക മീരാ അനിൽ ബുധനാഴ്ച (ജൂലൈ 15) വിവാഹിതയായി. കോമഡി സ്റ്റാർസ് അവതാരകയാണ് മീര അനിൽ. വിഷ്ണുവാണ് വരൻ. ജൂലൈ 15നായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബിഗ് വെഡിങ് സ്റ്റോറീസ് എന്ന കമ്പനിയാണ് വെഡിങ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
വിവാഹം ജൂൺ 5 ന് നടക്കാനിരിക്കുകയായിരുന്നു.കൊറോണ വൈറസ് പാൻഡെമിക് കാരണം മാറ്റിവയ്ക്കുകയിരുന്നു. തിരുവനന്തപുരത്തെ ആറ്റുകാൽ ഭാഗവതി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. സർക്കാർ മാർഗനിർദേശപ്രകാരം വിവാഹത്തിൽ വധുവിന്റെയും വരന്റെയും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
ഈ വർഷം ജനുവരിയിലാണ് ഇരുവരുടെയും നിശ്‌ചയം നടന്നത്. അവരുടെ വിവാഹനിശ്ചയ ഫോട്ടോകൾ ഈ വർഷം ആദ്യം വൈറലായിരുന്നു.കോമഡി സ്റ്റാർസ് എന്ന പേരിൽ കോമഡി റിയാലിറ്റി ടിവി ഷോയുടെ അവതാരകയാണ് മീര. ഇപ്പോൾ ഏഴു വർഷമായി ഷോയുടെ ആതിഥേയത്വം വഹിക്കുന്നു.
സിവിൽ എൻജിനീയറിങ് ബിരുദധാരിയാണ് മീര.മികച്ച ഒരു നർത്തകി കൂടിയാണ് മീര. മോഹിനിയാട്ടം, ഭാരതനാട്ട്യം, കഥകളി എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്. 2009ൽ കേരള സർവകലാശാല കലാതിലകമായിരുന്നു.
അഭിനയവും, ആങ്കറിംഗും, ഡാൻസും കൂടാതെ മോഡലിംഗ് രംഗത്തും സജീവമാണ്. സ്ത്രീ എന്ന ഷോയിൽ ആങ്കറായാണ് തുടക്കം. പിന്നീട് ഏഷ്യനെറ്റിന്റെ ‘ടോപ് 3 മോഡൽസ്’ എന്ന ഷോയിൽ അവതാരകയായി. 2014ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത, അമലാപോൾ, നിവിൻപോളി എന്നിവർ അഭിനയിച്ച മിലിയിലും മീര അഭിനയിച്ചിരുന്നു.
പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണു. മീരയുടെയും വിഷ്ണുവിന്റെയും ഫോട്ടോകളും വീഡിയോകളും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈനിൽ വൈറലാണ്.